നടനും സംവിധായകനുമായ മേജർ രവി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിൽ വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘എല്ലാവർക്കും നമസ്കാരം. എൻ്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എൻ്റെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി.’ മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
എമർജൻസി ഐസിയുവിൽ നിന്നും അദ്ദേഹത്തെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഏഴ് ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയിൽ കഴിയേണ്ടി വരും. 1975 ൽ ൻ്റെ പതിനേഴാം വയസിൽ സൈന്യത്തിൽ ചേർന്ന മേജർ രവി, 1996-ൽ വി ആർ എസ് എടുത്ത് മേജറായി വിരമിച്ചു. സിനിമകൾക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങൾ ചെയ്ത് കൊടുക്കുന്ന പ്രവർത്തന മേഖലയിലേക്ക് പ്രവേശിച്ച മേജർ രവി പിന്നീട് പ്രിയദർശൻ, രാജ്കുമാർ സന്തോഷി, കമലഹാസൻ, മണിരത്നം തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
1990കളുടെ അവസാനത്തോടയാണ് മേജർ രവി മലയാള സിനിമ മേഖലയിലേക്ക് എത്തുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ മേജർ രവി ഇരുപതോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചു. പുനർജനി എന്ന സിനിമയിലൂടെ സംവിധാന രംഗത്തെക്കും അദ്ദേഹം ചുവടുവെച്ചു.
















