കോൺഗ്രസ് വക്താവ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിക്കുന്നു എന്ന തരത്തിലുള്ള പ്രൈംടൈം ന്യൂസ് ചർച്ചയിൽ നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാശി വിശ്വനാഥ് ഇടനാഴിയുടെ ഉദ്ഘാടനത്തിലൂടെ നരേന്ദ്ര മോദി ചെയ്തതുപോലെ ഹിന്ദു വോട്ടർമാരെ ആകർഷിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്ന് അവതാരകൻ ഒരു പാനലിസ്‌റ്റിനോട് വീഡിയോയിൽ ചോദിക്കുകയും പാനലിസ്റ്റ് അതിന് മറുപടി പറയുകയും ചെയ്യുന്നതാണ് വീഡിയോ.
“രാഹുൽ ഗാന്ധിക്ക് മാത്രമല്ല, ആർക്കും ബുദ്ധിമുട്ടായിരിക്കും. നരേന്ദ്ര മോദി ഒരു ഹീറോയാണ്. ഇന്നും 10-15 കോടി ജനങ്ങൾ അദ്ദേഹത്തെ ദൈവത്തെപ്പോലെ ബഹുമാനിക്കുകയും അദ്ദേഹത്തിന്റെ പരാജയങ്ങളെക്കുറിച്ച് കേൾക്കാൻ ആഗ്രഹിക്കുകയും ചെയ്യാത്തവരാണ്. കാശിയെ സംബന്ധിച്ചിടത്തോളം, കാശിയിൽ ചെയ്തതെല്ലാം അതിശയകരമാണ്…” മറുപടിയായി പാനൽലിസ്റ്റ് പറയുന്നു.
जब कांग्रेस प्रवक्ता से पत्रकार ने पूछा क्या नरेंद्र मोदी का मुकाबला राहुल गांधी कर सकते है? तब कांग्रेस प्रवक्ता ने मोदीजी के बारे में जो कहा, सुनिए… pic.twitter.com/WlPV97wdr8
— 🇮🇳 शेषधर तिवारी 🇮🇳 (@sdtiwari) December 18, 2021
പ്രധാനമന്ത്രി മോദിയെ പ്രശംസിച്ച പാനലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ വക്താവാണെന്ന് അവകാശപ്പെടുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ഹീറോ എന്ന് വിളിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന മാധ്യമപ്രവർത്തകന്റെ വീഡിയോ ഇതോടെ വൈറൽ ആയി.
ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാശി-വിശ്വനാഥ് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്തു. വീഡിയോയിലെ അവതാരകനും മനുഷ്യനും അടുത്തിടെ നടന്ന ഉദ്ഘാടനത്തെക്കുറിച്ചും അതിന്റെ മതപരമായ ഒപ്‌റ്റിക്‌സുകളെക്കുറിച്ചും സംസാരിക്കുകയും ഹിന്ദുത്വ വിഷയത്തിൽ മുഴുകുകയും ചെയ്യുന്നു.
जब कांग्रेस प्रवक्ता से पत्रकार ने सवाल पूछा कि क्या नरेंद्र मोदी का मुकाबला राहुल गांधी कर सकते हैं? तब कांग्रेस प्रवक्ता ने मोदीजी के बारे में जो कहा वो अद्भुत था। आप भी सुनिए।🤗#फिर_से_योगी_सरकार pic.twitter.com/9oRAl1e9Ss
— 🕉️📿Kshatriya Vishal Ruhela🇮🇳 (@VishalRuhelaIND) December 18, 2021
മാധ്യമപ്രവർത്തകൻ രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയോട് മത്സരിക്കാനാകുമോ എന്ന് ചോദിച്ചപ്പോൾ, മോദിജിയെക്കുറിച്ച് കോൺഗ്രസ് വക്താവ് പറയുന്നത് കേൾക്കൂ…” എന്ന തലക്കെട്ടോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
ഫാക്ട് ചെക്ക്
അത്ര നല്ല ഉള്ള വീഡിയോ അല്ല പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ വാർത്താ ചാനലിന്റെ ലോഗോ വ്യക്തമായി കാണാനില്ല. എന്നിരുന്നാലും, സ്‌ക്രീനിന്റെ അടിയിൽ ‘ഫസ്റ്റ് ന്യൂസ് ഇന്ത്യ’ എന്ന വാക്കുകൾ വായിച്ചെടുക്കാനാകും. രാജസ്ഥാനിൽ നിന്നുള്ള ഒരു പ്രാദേശിക വാർത്താ മാധ്യമമാണിത്. ഇതുപ്രകാരം വീഡിയോ ഫസ്റ്റ് ന്യൂസ് ഇന്ത്യയിൽ വന്നതാണെന്ന് വ്യക്തമായി.
ഈ വിവരങ്ങൾ ഉപയോഗിച്ച് യൂട്യൂബിൽ നടത്തിയ കീവേഡ് സെർച്ചിൽ ഡിസംബർ 14-ന് ചാനൽ സംപ്രേഷണം ചെയ്ത ഒരു തത്സമയ സംവാദത്തിൽ നിന്നാണ് വീഡിയോ എടുത്തതെന്ന് കണ്ടെത്തി. വിഡിയോയോയുടെ 1.08 മിനിറ്റിൽ അവതാരകൻ ജഗദീഷ് ചന്ദ്രയെ പരിചയപ്പെടുത്തുകയും ഫസ്റ്റ് ഇന്ത്യ ന്യൂസിന്റെ മേധാവി എന്ന നിലയിലാണ് പരിചയപ്പെടുത്തുന്നത്. ഇദ്ദേഹം കോൺഗ്രസ് വക്താവ് അല്ല. രാജസ്ഥാൻ ആസ്ഥാനമായുള്ള വ്യവസായിയാണ് ചന്ദ്ര. മുമ്പ് സംസ്ഥാനത്ത് നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്
55.37 മിനിറ്റിൽ വൈറലായ ഭാഗം കാണം. ഫസ്റ്റ് ഇന്ത്യ ന്യൂസ് വെബ്‌സൈറ്റിൽ ചന്ദ്രയെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തിയപ്പോൾ, വാർത്താ ബിസിനസ്സിൽ ഔട്ട്‌ലെറ്റ് എട്ട് വർഷം പൂർത്തിയാക്കുന്നതിനെക്കുറിച്ചുള്ള മറ്റൊരു വീഡിയോ റിപ്പോർട്ട് കണ്ടെത്തി. അഭിനന്ദനങ്ങൾ അർപ്പിക്കാൻ അദ്ദേഹം ഈ വീഡിയോയിലും പ്രത്യക്ഷപ്പെടുന്നു. വൈറൽ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത് തീർച്ചയായും ഇത് തന്നെയാണ്.
ചുരുക്കത്തിൽ, പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിക്കുന്ന കോൺഗ്രസ് വക്താവ് എന്ന തരത്തിൽ പ്രചരിച്ചത് വ്യാജ വീഡിയോ ആണ്. ഫസ്റ്റ് ഇന്ത്യ ന്യൂസിന്റെ ചാനൽ മേധാവി ജഗദീഷ് ചന്ദ്രയെ ആണ് കോൺഗ്രസ് വക്താവ് ആയി തെറ്റായി പ്രചരിപ്പിച്ചത്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി കേന്ദ്രങ്ങളിൽ നിന്നുള്ള ഇത്തരം നിരവധി വ്യാജ വീഡിയോകൾ പ്രചരിക്കുന്നുണ്ട്.