വയനാട്: പി ടി തോമസിൻ്റെ വേര്‍പാട് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമെന്ന് രാഹുല്‍ ഗാന്ധി. ഊര്‍ജസ്വലനും കഠിനാധ്വാനിയുമായ നേതാവായിരുന്നു പി ടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
പി ടി തോമസ് തികഞ്ഞ മതേതരവാദിയായിരുന്നുവെന്ന് രാഹുൽ ഗാന്ധി അനുസ്മരിച്ചു. ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ ശ്രമിച്ച നേതാവായിരുന്നു അദ്ദേഹമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ന് രാവിലെയാണ് മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി വർക്കിങ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്ന് വെല്ലൂർ ആശുപത്രിയിൽ ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു അദ്ദേഹം.

















