തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് എ കെ ആന്റണി. വ്യക്തിപരമായും കേരളത്തിലെ യുവജനപ്രസ്ഥാനത്തിനും കോണ്‍ഗ്രസ് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും തീരാനഷ്ടമെന്നാണ് പി ടിയുടെ മരണം മൂലം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
‘അസാധാരണ വ്യക്തിത്വം എന്നാണ് പി ടിയെ കുറിച്ച് പറയാനുള്ളത്. ഇന്നത്തെ രാഷ്ട്രീയ കേരളത്തില്‍ പകരക്കാരനില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. തനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ക്കായി ഏത് സ്ഥാനം നഷ്ടപ്പെടുത്താനും പി ടിക്ക് മടിയില്ല. തുറന്ന നിലപാടുകള്‍ കാരണം അദ്ദേഹത്തിന് നിരവധി നഷ്ടങ്ങളുണ്ടായിട്ടുണ്ട്.
എന്നാല്‍ അതൊന്നും അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിനായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നടത്തി. രാഷ്ട്രീയക്കാരനെക്കാള്‍ ഉപരി കേരളത്തിൻ്റെ പൊതുവായ പ്രശ്നങ്ങളില്‍ അദ്ദേഹം എന്നും ഇടപെട്ടിരുന്നു’- എ കെ ആന്റണി പറഞ്ഞു.

















