താരസംഘടനയായ അമ്മയുടെ മീറ്റിങ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ നടന്നത്. അതിന് പിന്നാലെ നിരവധി താരങ്ങളാണ് യോഗത്തിൻ്റെയും തങ്ങളുടെ ഇഷ്ടതാരങ്ങൾക്കൊപ്പവും ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷിനെ പരിചയപ്പെട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
പരിചയപ്പെട്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ടമായെന്നും ശാന്തവും സുന്ദരവുമായ പ്രകൃതമാണ് ഗോകുലിന്റേതെന്നും അദ്ദേഹം പറയുന്നു. ഒപ്പം മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടന് വലിയ സല്യൂട്ടെന്നും താരം കുറിച്ചിട്ടുണ്ട്.
ഹരീഷ് പേരടിയുടെ വാക്കുകൾ:
ഗോകുൽ സുരേഷ് ഗോപി..അമ്മയുടെ മീറ്റിങ്ങിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്…ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എൻ്റെ ഫോണിൽ പകർത്തിയിട്ടുള്ളു…പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി.
രണ്ട് വാക്കിൽ പറഞ്ഞാൽ..ശാന്തം..സുന്ദരം..അച്ഛൻ്റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ. ഉണ്ടെന്ന് പറഞ്ഞ് നിഷ്കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ സ്വാതന്ത്ര്യം കൊടുത്ത വളർത്തിയ സുരേഷേട്ടനും എൻ്റെ വലിയ സല്യൂട്ട്. ഫോട്ടോ: നടൻ പ്രശാന്ത് അലക്സാണ്ടർ.
















