ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്ഥിരീകരിച്ചു. ദേശീയ പകര്‍ച്ചവ്യാധി കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നു പേരുടെ സാംപിളുകളും ഒമിക്രോണ്‍ ആണെന്ന് സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ച ആര്‍ക്കും വിദേശയാത്രാ ചരിത്രമില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. പ്രദേശത്ത് മുഴുവന്‍ പേരോടും ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയമാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
















