വാഷിങ്ടൺ: യുഎസിൽ ഒമിക്രോൺ ബാധിച്ച് ആദ്യ മരണം. ടെക്സസിലാണ് മരണം റിപ്പോർട്ട് ചെയ്തത്. വാക്സിൻ സ്വീകരിക്കാത്ത 50നും 60നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതുമായി സംബന്ധിച്ച് പ്രതികരിക്കാൻ യുഎസ് സെന്റെർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ തയാറായിട്ടില്ല.
കോവിഡ് വാക്സിൻ സ്വീകരിക്കാത്തതിനാൽ രോഗിക്ക് ഗുരുതര രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് കൗണ്ടി ജഡ്ജ് ലിന ഹിദാൽഗോ അറിയിച്ചു. യുഎസിൽ ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോൺ വകഭേദമാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മാസം ആദ്യം ബ്രിട്ടണിൽ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടണിൽ ഇതുവരെ 12 പേരാണ് ഒമിക്രോണിനെ തുടർന്ന് മരിച്ചത്. നിലവിൽ 104 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഡെപ്യൂട്ടി പ്രെം മിനിസ്റ്റർ ഡൊമിനിക് റാബ് അറിയിച്ചു.
















