വയനാട്; മാനന്തവാടി കുറുക്കൻ മൂലയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒലിയോട്ട് വനമേഖലയിൽ പരിക്കേറ്റ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മയക്കുവെടി വെക്കാനുള്ള മൂന്ന് സംഘങ്ങളും വനത്തിൽ തെരച്ചിൽ തുടരുകയാണ്.നിരീക്ഷണ ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്നലെ വനത്തിനുള്ളിൽ വ്യാപക തെരച്ചിൽ നടത്തിയിരുന്നു.
കുംകി ആനയുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്. കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാൽ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.ശനിയാഴ്ച പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. ജനവാസമേഖലയിലാണ് കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.

















