പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘രാധേ ശ്യാം’ (Radhe Shyam). രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് ‘രാധേ ശ്യാം’. ‘രാധേ ശ്യാം’ ചിത്രത്തിലെ ഫോട്ടോകൾ ഓൺലൈനിൽ തരഗമായിരുന്നു. ഡോ. യു വി കൃഷ്‍ണം രാജുവിന്റെ (Dr U V Krishnam Raju) ഫസ്റ്റ് ലുക്ക് ആണ് ഇപോൾ ‘രാധേ ശ്യാമി’ലേതായി പുറത്തുവിട്ടിരിക്കുന്നത്.
‘പരമഹംസ’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ തെലുങ്കിലെ ഇതിഹാസ താരം ഡോ. യു വി കൃഷ്‍ണം രാജു അഭിനയിക്കുന്നത്. നായികാ കഥാപാത്രമായ ‘പ്രേരണ’യായി ചിത്രത്തിൽ പൂജ ഹെഗ്‍ഡെ അഭിനയിക്കുന്നു. കൈനോട്ടക്കാരനായ ‘വിക്രമാദിത്യ’ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷമാണ് പ്രഭാസ് റൊമാന്റിക് വേഷത്തിലെത്തുന്നത്.
ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. യുവി ക്രിയേഷൻ, ടി – സീരീസ് ബാനറിലാണ് നിർമാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്. സച്ചിൻ ഖറേഡേക്കർ, പ്രിയദർശിനി, മുരളി ശർമ, സാഷ ഛേത്രി, കുനാൽ റോയ് കപൂർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ആക്ഷൻ: നിക്ക് പവൽ. ശബ്‍ദ രൂപകൽപന: റസൂൽ പൂക്കുട്ടി. നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി.
















