കൊച്ചി: ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികളുടെ റോഡ് ഉപരോധം. ആലുവ യു.സി.കോളേജിലെ ഹോസ്റ്റൽ വിദ്യാർഥിനികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയ പരിധി വൈകീട്ട് 6.30 എന്നത് 9.30 ആക്കണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം. നാല് ഹോസ്റ്റലുകളിലായി 300 വിദ്യാർഥിനികളാണുള്ളത്.
60 ഓളം വിദ്യാർത്ഥിനികൾ കോളജിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഞായറാഴ്ചകളിൽ പുറത്തുപോകാൻ അനുമതി നൽകണം. വിഷയത്തിൽ അനുകൂലമായ ഹൈക്കോടതി ഉത്തരവുണ്ട്. തീരുമാനം അനുകൂലമല്ലെങ്കിൽ സമരം തുടരുമെന്നും ഇവർ പറയുന്നു.
6 മണിക്ക് ഹോസ്റ്റലിൽ കയറണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. അവധി ദിവസങ്ങളിൽ പുറത്തിറങ്ങാൻ പോലും അനുവദിക്കില്ലെന്നും വിദ്യാർത്ഥിനികൾ പറയുന്നു.

















