കൊച്ചി: നടി പാര്‍വതി തിരുവോത്തിന്റെ പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി അഫ്സലിനെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്തുടര്ന്ന് ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയിലാണ് പോലീസ് നടപടി.
2017ല്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് പരിചയപ്പെട്ട അഫ്സൽ, പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
















