മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിക്ക് ഇ ഡി നോട്ടീസ്. പാനമ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് ഐശ്വര്യ റായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചെന്നാണ് കേസ്. നേരത്തെ രണ്ടു തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് ഹാജരാകണമെന്ന് കാണിച്ചാണ് വീണ്ടും നോട്ടീസ് അയച്ചിരിക്കുന്നത്.
1048 ഇന്ത്യക്കാരുടെ പേരുകളാണ് പനാമ രേഖകളുമായി ബന്ധപ്പെട്ട അന്വേഷണാത്മക പത്രപ്രവർത്തകരുടെ കൂട്ടായ്‌മ പുറത്തു വിട്ടിരിക്കുന്നത്. നികുതി വെട്ടിച്ച് വിദേശത്ത് പണം നിക്ഷേപിച്ചെന്ന ആരോപണത്തെ സംബന്ധിച്ച് ഐശ്വര്യ റായിയില്‍ നിന്ന് ഇഡി വിശദീകരണം ആരായുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ചോദ്യം ചെയ്യലിന് താരം ഡൽഹിയിലെ ഇ ഡി ആസ്ഥാനത്ത് എത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേരളത്തിൽ നിന്ന് ഒമ്പത് പേരുടെ പേരും പനാമ പുറത്തു വിട്ട പട്ടികയിലുണ്ട്.
















