ആലപ്പുഴ: ആലപ്പുഴയിലെ എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ആര്‍എസ്എസ് പ്രവര്‍ത്തകരായ മണ്ണച്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് അറസ്റ്റിലായത്.
പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്‍കിയതുമെന്ന് എസ് പി വി ജയ്ദേവ് പറഞ്ഞു. സംഘത്തില്‍ പത്തുപേരുണ്ടെന്ന് തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരല്ല ഇവരെന്ന് പോലീസ് പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഇവര്‍ക്കു പങ്കുണ്ടെന്നതിന് തെളിവു ലഭിച്ചു. കൊലപാതകത്തിൻ്റെ മുഖ്യ സൂത്രധാരനാണ് പ്രസാദ് എന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.
ബിജെപി നേതാവ് രണ്‍ജിത് വധക്കേസില്‍ 12 പ്രതികളെന്ന് വിജയ് സാഖറെ പറഞ്ഞു. പ്രതികളുടെ എണ്ണം കൂടാമെന്നും പേരുള്‍പ്പെടെ നിര്‍ണായകവിവരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം അറിയിച്ചു.

















