ആലപ്പുഴ: ആലപ്പുഴയിലെ സര്‍വകക്ഷി സമാധാനയോഗം നാളത്തേക്ക് മാറ്റി. ഇന്ന് വൈകിട്ടത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിജെപി അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. എല്ലവരെയും പരിഗണിച്ചുകൊണ്ട് വിവാദങ്ങളില്ലാതെ സർവകക്ഷി യോഗം ചേരണം എന്ന് മന്ത്രി നിർദേശം നൽകി. ഇന്ന് സർവകക്ഷി യോഗം ചേരില്ല. നാളത്തേക്ക് ചേരും.
ബിജെപിക്ക് അസൗകര്യമുണ്ട് അതും പ്രസക്തമാണ് ഇതുകൂടി പരിഗണിച്ച് മന്ത്രി സജി ചെറിയാനുമായി ജില്ലാ കളക്ടർ നടത്തിയ ആശയ വിനമയത്തിലാണ് യോഗം മാറ്റിയതെന്ന് ജില്ലാ കളക്ടർ എ അലക്സാണ്ടർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലയിൽ സമാധാന അന്തരീക്ഷം നിലനിർത്തുക എന്ന നിലപാടാണ് സർക്കാരിനുള്ളത് എന്ന് മന്ത്രി അറിയിച്ചു.
രൺജിത്തിൻ്റെ സംസ്‍കാരം ഇന്ന് പൂർത്തീകരിച്ച് എല്ലാ പാർട്ടി നേതാക്കളുടെ സമയം അനുസരിച്ചാകും യോഗം നാളെ നടക്കുക. അതേസമയം, സംസ്ഥാനത്ത് മൂന്ന് ദിവസം കര്‍ശന പരിശോധനയ്ക്ക് പോലീസ് മേധാവിയുടെ നിര്‍ദേശം. വാഹന പരിശോധന കര്‍ശനമാക്കും, ജാഥകള്‍ക്കും മൈക്ക് ഉപയോഗത്തിനും നിയന്ത്രണം. പോലീസുകാരുടെ അവധി ഒഴിവാക്കി, ഗുണ്ടാപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കും.

















