പത്തനംതിട്ട; ശബരിമല തീർത്ഥാടനത്തിന് പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ.മണ്ഡല-മകരവിളക്ക് ഉത്സവ നെയ്യഭിഷേകത്തിന് അനുമതി. ഭക്തർക്ക് നേരിട്ട് രാവിലെ 7 മുതൽ വൈകിട്ട് 12 വരെ നെയ്യഭിഷേകം നടത്താൻ അവസരം ലഭിക്കും. . പ്രതിദിന ഭക്തരുടെ എണ്ണം 66,000 ആയി ഉയർത്താനും തീരുമാനം. തീർഥാടനത്തിനായി കാനന പാത വഴിയുള്ള യാത്ര അനുവദിക്കും.വിർച്വൽ ക്യൂ വഴി 50,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 10,000 പേർക്കും ദർശനത്തിന് എത്താം. ബുക്കിങ് ഇല്ലാത്തവർക്കും ദർശനം അനുവദിക്കണമെന്ന ദേവസ്വത്തിന്‍റെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല.
നേരിട്ട് നെയ്യഭിഷേകത്തിനുള്ള അവസരത്തിന് പുറമെ അഭിഷേകനെയ് ശേഖരിക്കുന്നതിനും പ്രസാദം വിതരണം ചെയ്യുന്നതിനുമുള്ള കൗണ്ടറുകൾ പ്രവർത്തനം തുടരും. അരവണ പ്രസാദം മതിയായ സ്റ്റോക്ക് ഉണ്ട്. അപ്പം വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ശ്രമം നടക്കുന്നു.പമ്പയിൽ നിന്ന് സന്നിധാനത്തേക്കുമുള്ള ട്രാക്ടറുകളിലെ ചരക്കു നീക്കത്തിന് നിയന്ത്രണം കർശനമാക്കി. രാത്രിയും പകലും 12 മുതൽ 3 മണി വരെയാണ് അനുമതി. നിയന്ത്രണം സന്നിധാനത്തേക്കുള്ള ശർക്കര ഉൾപ്പടെയുള്ളവയുടെ നീക്കത്തെ ബാധിച്ചിട്ടുണ്ട്.

















