സിനിമാ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അനുശ്രീ. ഇപ്പോഴിതാ ‘ട്രെൻഡിനൊപ്പം’ എന്ന കാപ്ഷനോടെ പുതിയൊരു ഡാൻസ് വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അല്ലു അർജ്ജുൻ ചിത്രമായ പുഷ്പയിലെ ‘സാമി… സാമി’ എന്ന പാട്ടിനൊപ്പം ചുവടുവെച്ച വിഡിയോയാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.
സെറ്റ് സാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടിയാണ് അനുശ്രീ വീഡിയോയിൽ ചുവടുകൾ വെക്കുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നട ഭാഷകളിലാണ് ഗാനം പുറത്തിറക്കിയത്. ഇതിലെ തെലുങ്ക് പതിപ്പിനാണ് അനുശ്രീ ചുവടുവച്ചത്. രശ്മിക മന്ദാനയാണ് സിനിമയിൽ ഈ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്. 2012ൽ ‘ഡയമണ്ട് നെക്ലേസ്’ എന്ന ചിത്രത്തിൽ ഫഹദിൻ്റെ നായികയായി ആയിരുന്നു അനുശ്രീയുടെ സിനിമാ അരങ്ങേറ്റം.
















