തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷിനെ പിടിക്കാൻ പോകവെ വള്ളം മുങ്ങി മരിച്ച പൊലീസുകാരൻ ബാലുവിൻറെ പോസ്റ്റ്‌മോർട്ടം രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സംസ്കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ നടക്കും.ശേഷം മൃതദേഹം പതിനൊന്നു മണിക്ക് എസ്എപി ക്യാമ്പിൽ പൊതുദർശനത്തിന് വെച്ചു.

















