വടകര: വടകര താലൂക്ക് ഓഫീസിന് തീയിട്ടത് തണുപ്പകറ്റാനെന്ന് പ്രതി ആന്ധ്ര സ്വദേശി സതീഷ് നാരായണൻ. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഇയാൾ മുൻപും സർക്കാർ ഓഫീസുകൾ ഉൾപ്പെടെ പലയിടത്തും തീയിട്ടിട്ടുണ്ട്.
വടകരയിലെ രണ്ട് സർക്കാർ ഓഫീസുകളിലും ഇതിനു മുൻപ് തീയിട്ടു. നിലവിൽ മൂന്ന് തീവയ്പ് കേസുകളിൽ പ്രതിയാണ് ഇയാൾ. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് സതീഷ് നാരായണനെന്നും പോലീസ് പറയുന്നു.
റൂറല്‍ എസ്.പി ഡോ. എ.ശ്രീനിവാസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി അറിയിച്ചു. കുറ്റം പ്രതി സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിചേര്‍ക്കുക ശാസ്ത്രീയ പരിശോധന കൂടി നടത്തിയശേഷം ആയിരിക്കും.
സി.സി.ടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത സതീഷ് നാരായണയുമായി നേരത്തെ പൊലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. നേരത്തെ ചെറിയ തീപിടിത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലാണ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
വടകര താലൂക്ക് ഓഫീസിന് സമീപമെത്തി കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വാടകര ഡിഇഒ ഓഫിസിന്റെ ശുചിമുറിയിലും വടകര ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ ദാറുടെ ഓഫിസിന്റെ ശുചിമുറിയിലും തീപിടിത്തമുണ്ടായത്/ ഇത് കൂടാതെ എല്‍ഐ.സി ഓഫിസിലും തീപിടിത്തം ഉണ്ടായി.

















