ദത്ത് കേസിൽ ശിശുക്ഷേമ സമിതി കോടതിയെ തെറ്റിധരിപ്പിച്ചുവെന്ന് അനുപമ അജിത്. ശിശുക്ഷേമ സമിതിക്ക് ദത്ത് നൽകാൻ ഉള്ള ലൈസൻസ് ഇല്ല. രേഖകളിൽ കൃത്രിമം കാണിക്കാൻ കൂട്ടുനിന്ന മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും അനുപമ ആവശ്യപ്പെട്ടു.
മന്ത്രി ഉൾപ്പെടെ കേസിൽ തക്കതായ തീരുമാനം എടുക്കാത്ത പക്ഷം അനുയോജ്യമായ സ്ഥാനമല്ല അതെന്നാണ് അനുപമ ഉന്നയിക്കുന്നത്.വീണ ജോർജ് ഉൾപ്പെടെ ദത്ത് കേസിൽ കൃത്രിമം കാണിക്കുന്നുണ്ടെന്നും ഈ അവസ്ഥ തന്നെയാണ് എങ്കിൽ ആ സ്ഥാനത്തിരിക്കാൻ അവർക്കർഹതയുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും,തന്റെ അഭിപ്രായത്തിൽ മന്ത്രി ആ സ്ഥാനാത്തിരിക്കാൻ യോഗ്യമല്ലായെന്നും അവർ വ്യക്തമാക്കി.

















