സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘അപ്പന്റെ’ ട്രെയ്ലര്‍ പുറത്തിറങ്ങി.ടാപ്പിങ്ങ് തൊഴിലാളിയായി സണ്ണിയെത്തുന്ന ചിത്രത്തില്‍ താരത്തിന്റെ അച്ഛനായി വേഷമിടുന്നത് അലന്‍സിയറാണ്.
ജോസ്കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അപ്പന്‍’. തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
മജുവാണ് അപ്പന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മജുവിന്റെ തന്നെയാണ് കഥയും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്.
















