തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കെതിരെ യുഡിഎഫിൻ്റെ സംസ്ഥാനവ്യാപക പ്രതിഷേധസമരം ഇന്ന്. സെക്രട്ടേറിയറ്റിന് മുന്നിലും സിൽവർലൈൻ കടന്നുപോകുന്ന പത്തു ജില്ലകളുടെ കലക്ടറേറ്റുകളിലും മാർച്ചും ധർണ്ണയും നടക്കും.
മാർച്ചുകളുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കെ സുധാകരൻ ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തു മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയാണ് മാർച്ചും ധർണ്ണയും. കോട്ടയത്ത് ഉമ്മൻചാണ്ടിയും കോഴിക്കോട്ട് പി കെ കുഞ്ഞാലിക്കുട്ടിയും പത്തനംതിട്ടയിൽ പി ജെ ജോസഫും സമരത്തിന് നേതൃത്വം നൽകും.

















