കോഴിക്കോട് :” ആശയ വിനിമയ സാധ്യതകളും വ്യക്തിപരമായ കഴിവുകളും.” എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു.ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ട്രോബെറി സർക്കിളാണ് പരിപാടിയ്ക്ക് നേതൃത്വം നൽകുന്നത്. ബെറ്റ്സി ചക്രഭർത്തി (അസിസ്റ്റന്റ് പ്രൊഫസർ, സ്വാമി വിവേകാനന്ദ സുഭർത്തി യൂണിവേഴ്സിറ്റി,മീററ്റ് )ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.
ഡിസംബർ 18 ന് ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ സൂം മീറ്റിൽ നടക്കുന്ന സെമിനാറിൽ പ്രായഭേദമന്യേ തല്പരായവർക്ക് പങ്കെടുക്കാവുന്നതാണ്.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +91 9633008093 (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.
















