മോഹന്‍ലാല്‍ നായകനായെത്തുന്ന അടുത്ത ചിത്രം ‘ആറാട്ടി’ന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി.‘മരക്കാറി’നു ശേഷം തിയറ്ററുകളിലെത്താനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണിത്. ഫെബ്രുവരി 10നാണ് റിലീസ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ വൈകാതെ എത്തുമെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്‍ണന്‍ അറിയിച്ചു.
2017ല്‍ എത്തിയ ‘വില്ലനു’ ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‍ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകന്‍റെ പേര്. ‘നെയ്യാറ്റിന്‍കര ഗോപന്‍റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്‍റെ മുഴുവന്‍ ടൈറ്റില്‍.
സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്
















