തെന്‍മല: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി ബസില്‍ വെള്ളിമൂങ്ങ ഇടിച്ചുകയറി ചില്ല് തകര്‍ന്നു.കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ഇടപ്പാളയത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം. ദിശതെറ്റി പറക്കുന്നതിനിടയില്‍ വെള്ളിമൂങ്ങ ചില്ലില്‍ ശക്തമായി വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ മൂങ്ങ റോഡരികില്‍ തന്നെ ചത്തുവീഴുകയും ചെയ്തു. വാഹനത്തിന്റെ പ്രകാശമടിച്ചതോടെ മൂങ്ങയുടെ കാഴ്ചമറഞ്ഞതാകാമെന്നാണ് കരുതുന്നത്. വനം വകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

















