കോഴിക്കോട്: വടകര താലൂക്ക് ഓഫീസിൽ (Vadakara Taluk Office) തീ പിടുത്തം. രാവിലെ 6 മണിയോടെയാണ് തീ കണ്ടത്. കാര്യമായ നാശ നഷ്ടം ഉണ്ടായിട്ടുണ്ട്. ഫയർ ഫോഴ്സ് തീ അണയ്ക്കുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. വടകര സബ്ബ് ജയിൽ, ട്രഷറി ബിൽഡിംഗിലുള്ള താലൂക്ക് ഓഫീസിലാണ് തീ പിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.

















