തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗണ്‍സിലില്‍ മന്ത്രി ആര്‍.ബിന്ദുവിനെതിരെ രൂക്ഷവിമര്‍ശനം. മന്ത്രിയെ കടന്നാക്രമിച്ച് വി.എസ്.സുനില്‍കുമാറും ആര്‍.ലതാദേവിയും അരുണ്‍ ബാബുവും രംഗത്തെത്തി.
കണ്ണൂര്‍ വിസി പുനര്‍നിയമനം അനാവശ്യമായിരുന്നു. മന്ത്രിയുടെ ശുപാര്‍ശ സത്യപ്രതിജ്ഞാലംഘനമാണെന്ന് കൗൺസിൽ അംഗങ്ങൾ പറഞ്ഞു. സര്‍വകലാശാല നിയമനങ്ങളില്‍ സിപിഎം ആധിപത്യമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ഗവർണ്ണർക്ക് ചട്ടം ലംഘിച്ച കത്തയച്ച് കുരുക്കിലായ ആർ ബിന്ദുവിനെ മുൻ നിയമമന്ത്രി എ കെ ബാലൻ അടക്കമുള്ള സിപിഎം നേതാക്കൾ ന്യായീകരിക്കുമ്പോഴാണ് വിമർശനവുമായി സിപിഐ രംഗത്ത് വന്നത്.
ചാൻസിലറും പ്രോ ചാൻസിലറും തമ്മിലെ സാധാരണ ആശയവിനിമയമെന്നുള്ള സിപിഎം ന്യായീകരണങ്ങൾ സിപിഐ അംഗീകരിക്കുന്നില്ല. മന്ത്രിയുടെ രാജി ഉയർത്തി പ്രതിപക്ഷം സമരം തുടരുമ്പോഴാണ് ബിന്ദുവിനെയും സിപിഎമ്മിനെയും കുരുക്കിയുള്ള സിപിഐ കൗൺസിലിലെ വിമർശനം.

















