കൽപ്പറ്റ: വയനാട്, വൈത്തിരിയിൽ മയക്കുമരുന്നുമായി സിനിമ-സീരിയൽ താരം അറസ്റ്റിൽ. എറണാകുളം കടമക്കുടി, മൂലമ്പള്ളി സ്വദേശി പി.ജെ. ഡെൻസണെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ കണ്ടെടുത്തു.
വൈത്തിരിയിലെ ഒരു ഹോം സ്‌റ്റേയിൽ താമസിക്കുകയായിരുന്നു ഡെൻസൺ. അവിടെ നടത്തിയ പരിശോധനയിലാണ് വൈത്തിരി പോലീസ് ഇയാളെ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്ത് പരിശോധന നടത്തിയത്.
ഇയാളിൽ നിന്ന് 0.14 ഗ്രാം എൽഎസ്.ഡി സ്റ്റാമ്പുകളാണ് കണ്ടെടുത്തത്. ഈ മയക്കുമരുന്നിന് പിണണിയിൽ നാൽപ്പതിനായിരം രൂപ വില വരുമെന്ന് പോലീസ് പറഞ്ഞു. ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഡെൻസൺ.

















