തിരുവനന്തപുരം : കേരളം വ്യവസായ സൗഹൃദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം വ്യവസായ സൗഹൃദമാകുമ്പോഴും ദ്രോഹ മനസ്ഥിതിയുള്ള ചിലരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ സംരഭങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവരെ നാട് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ നടപടികൾ വഴി സമീപകാലത്ത് സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലുമാൾ എന്ന് കമ്പനി അധികൃതർ പറഞ്ഞു. 2000 കോടി രൂപ നിക്ഷേപത്തിൽ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് ടെക്നോപാർക്കിനു സമീപം ആക്കുളത്ത് മാൾ പണികഴിപ്പിച്ചിരിക്കുന്നത്. രണ്ടു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ് മാളിന്റെ മുഖ്യ ആകർഷണം.

















