സൂപ്പര്‍ഹിറ്റ് ചിത്രം ‘കുറുപ്പി’നു ശേഷം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു.’അലക്‌സാണ്ടര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ സിനിമയ്ക്ക് ‘കുറുപ്പ്’ സിനിമയുടെ പ്രമേയവുമായി ബന്ധമില്ല. ‘കുറുപ്പ്’ സിനിമയുടെ ക്ലൈമാക്‌സില്‍ .അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ദുല്‍ഖര്‍ എത്തുന്നുണ്ട്.
ഇതേഗെറ്റപ്പില്‍ തന്നെയാകും പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക.’കുറുപ്പ്’ സിനിമയുടെ 50ാം ദിവസം ‘അലക്‌സാണ്ടര്‍’ എന്ന പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.2022ല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും.നവംബര്‍ 12ന് തിയറ്ററുകളിലെത്തിയ ‘കുറുപ്പ്’ ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവുംവലിയ ചിത്രമായിരുന്നു.
മലയാളത്തില്‍ എന്നത് പോലെ തന്നെ തമിഴിലും തെലുങ്കിലും റെക്കോര്‍ഡ് ഓപ്പണിങ് കുറുപ്പിന് ലഭിച്ചു….ദുല്‍ഖര്‍ സല്‍മാന്റെ ആദ്യചിത്രമായ സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം നിര്‍വഹിക്കുന്നകുറുപ്പിന്റെ ബജറ്റ് 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസുംഎം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു നിര്‍മാണം….
















