അമീര്‍ ഖാന്‍ ആരാധകര്‍ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലാല്‍ സിങ് ഛദ്ദ’. ഇന്ത്യയിലുടനീളമുള്ള 100 ലധികം ലൊക്കേഷനുകളിലായി 200 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ലഗാന് ശേഷം അമീര്‍ ഖാന്റെ ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിച്ച സിനിമ കൂടിയാണ് ലാല്‍ സിങ് ഛദ്ദ.നിര്‍മ്മാതാവ് എന്ന നിലയിലും അമീര്‍ ഖാന് കൂടുതല്‍ പ്രതിബദ്ധതയും ആസൂത്രണവും വേണ്ടിവന്ന പ്രോജക്റ്റാണിത്.
ലാല്‍ സിംഗ് ഛദ്ദയുടെ വീക്ഷണത്തിലൂടെ വികസിക്കുന്ന ഇന്ത്യന്‍ ചരിത്രത്തിലെ സംഭവങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്നു. ഈ സിനിമയ്ക്ക് 200 ദിവസങ്ങള്‍ ആവശ്യമായിരുന്നു. ആമിര്‍ തന്റെ സിനിമകളുടെ ഗുണനിലവാരത്തിലും പ്രകടനത്തിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ല. മാത്രമല്ല ലാല്‍ സിംഗ് ഛദ്ദയ്ക്കായി അമീര്‍ കൂടുതല്‍ യാത്ര ചെയ്‌തെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വയാകോം 18 സ്റ്റുഡിയോസും പാരമൗണ്ട് പിക്ചേഴ്സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലാല്‍ സിംഗ് ഛദ്ദ അദ്വൈത് ചന്ദന്‍ ആണ് സംവിധാനം ചെയ്യുന്നത്. എറിക് റോത്തും അതുല്‍ കുല്‍ക്കര്‍ണിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. അടുത്ത വര്‍ഷം ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.കരീന കപൂര്‍, മോന സിംഗ്, നാഗ ചൈനത്യ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
















