ലഖ്‌നൗ:കഴിഞ്ഞ വർഷം നവംബർ അഞ്ചിനാണ് സി.ആർ.പി.എഫ്. ജവാൻ കേണൽ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ വീരമൃത്യു. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിലായിരുന്നു ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ വീരമൃത്യു വരിച്ചത്.
അദ്ദേഹത്തിന്റെ സഹോദരി ജ്യോതിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ഉത്തർപ്രദേശിൽ വെച്ചായിരുന്നു വിവാഹച്ചടങ്ങ് നടന്നത്. എന്നാൽ, ആ വിവാഹച്ചടങ്ങിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ചടങ്ങുകൾ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സ്ഥാനത്ത് നിന്ന് ഏറ്റെടുത്ത് നടത്തിയത് സി.ആർ.പി.എഫ്. ജവാന്മാരായിരുന്നു.
യൂണിഫോം അണിഞ്ഞ് വിവാഹച്ചടങ്ങിൽ പങ്കെടുത്ത ജവാന്മാരുടെ ചിത്രം സി.ആർ.പി.എഫ്. ട്വീറ്റ് ചെയ്തിട്ടുണ്ട്. മുതിർന്ന സഹോദരന്മാർ എന്ന നിലയിൽ സി.ആർ.പി.എഫ്. ജവാന്മാർ ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുത്തുവെന്ന് ചിത്രങ്ങൾക്ക് സി.ആർ.പി.എഫ്. ക്യാപ്ഷൻ നൽകി. വധുവിനെ വിവാഹമണ്ഡലത്തിലേക്ക് ആനയിക്കുന്ന ‘മണ്ഡലാപ്’ എന്ന ചടങ്ങ് നടത്തുന്ന ജവാന്മാരുടെ ചിത്രവും ആ കൂട്ടത്തിലുണ്ടായിരുന്നു.
സാധാരണ ഇത് വധുവിന്റെ സഹോദരന്മാരാണ് ചെയ്യാറ്. ചടങ്ങിൽ സംബന്ധിച്ച് വധുവിനെയും വരനെയും അനുഗ്രഹിച്ച് സമ്മാനങ്ങളും നൽകിയാണ് അവർ മടങ്ങിയത്.
‘എന്റെ മകൻ ഇന്ന് ഈ ലോകത്ത് ഇല്ല. പക്ഷേ, സി.ആർ.പി.എഫ്. യൂണിഫോം അണിഞ്ഞ, സന്തോഷത്തിലും ദുഃഖത്തിലും ഞങ്ങളോടൊപ്പം എന്നുമുള്ള ഒരുപാട് ആൺമക്കൾ ഇന്ന് ഞങ്ങൾക്കുണ്ട്’-ശൈലേന്ദ്ര പ്രതാപ് സിങ്ങിന്റെ പിതാവ് പറഞ്ഞു.
ശ്രീനഗറിലെ ദേശീയപാതയ്ക്ക് സമീപം ഡ്യൂട്ടിയിൽ ഏർപ്പെട്ടു നിൽക്കവെയാണ് ശൈലേന്ദ്ര പ്രതാപ് സിങ് അടങ്ങുന്ന സി.ആർ.പി.എഫ്. ജവാന്മാരുടെ സംഘത്തിന് നേരെ ഭീകരാക്രമണം നടന്നത്. രണ്ട് ജവാന്മാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അഞ്ചു പേർക്ക് പരിക്കും ഏറ്റിരുന്നു.
Brothers for life:
As elder brothers, CRPF personnel attended the wedding ceremony of Ct Shailendra Pratap Singh’s sister. Ct Sahilendra Pratap Singh of 110 Bn #CRPF made supreme sacrifice on 05/10/20 while valiantly retaliating terrorist attack in Pulwama.#GoneButNotForgotten pic.twitter.com/iuVNsvlsmd
— 🇮🇳CRPF🇮🇳 (@crpfindia) December 14, 2021