മഞ്ജു വാര്യര്‍ എപ്പോഴാണ് സ്ഥാനാര്‍ഥിയായത്? സുനന്ദയായത്? ആരാധകര്‍ ഒന്നടങ്കം സംശയത്തിലാണ്.ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്തിന്റെ ചുവരുകളിലാണ് മഞ്ജു വാര്യരുടെ ഫോട്ടോ പതിപ്പിച്ച പോസ്റ്ററില്‍ സുനന്ദ സൂപ്പറാണ് എന്നു എഴുതിയിരിക്കുന്നു.സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ സുനന്ദയായി മഞ്ജു വാര്യര്‍. അതിനു ഇവിടെ തിരഞ്ഞെടുപ്പായോ? ഇനി ഉപതിരഞ്ഞെടുപ്പാണോ? അടുത്തെങ്ങും തിരഞ്ഞെടുപ്പുമില്ലല്ലോ? ഇങ്ങനെയുളള ചോദ്യങ്ങളിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിലൂടെ കടന്നു പോയത്. ആശയക്കുഴപ്പത്തിലായ ആരാധകര്‍ ഒടുവില്‍ പോസ്റ്ററിനെക്കുറിച്ചു തിരക്കിയപ്പോഴാണ് ആളുകള്‍ക്കു മനസ്സിലായത്.
സുനന്ദ എന്നത് ‘വെളളരിക്കാപ്പട്ടണം’ എന്ന പുതിയ ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിൻറെ പേരാണ്.ചക്കരക്കുടം ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.ഫുള്‍ ഓണ്‍സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ‘വെളളരിക്കാപട്ടണം’ സംവിധാനം ചെയ്യുന്നത് മഹേഷ് വെട്ടിയാറാണ്. ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം.
ചിത്രത്തിന്റെ പ്രധാന ലെക്കേഷനുകള്‍ മാവേലിക്കരയും വെണ്‍മണിയുമാണ്.ചിത്രത്തില്‍ മഞ്ജു വാര്യര്‍, സൗബിന്‍, സലിംകുമാര്‍, സുരേഷ് കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണാ നായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു.എഡിറ്റിങ് അപ്പു ഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്നു നിര്‍വഹിക്കുന്നു. മധു വാസുദേവനും വിനായക് ശശികുമാറും ഗാനരചയിതാക്കള്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത്ത് നായരും കെ.ജി രാജേഷ് കുമാറുമാണ് അസോഷ്യേറ്റ് ഡയറക്ടര്‍മാര്‍, പിആര്‍ഒ എ.എസ് ദിനേശ്.