ഷാര്‍ജ: ഇന്ത്യയില്‍നിന്ന് ഷാര്‍ജയിലേക്ക് വരുന്നവര്‍ക്ക് യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടേയോ (ഐ.സി.എ) ജി.ഡി.ആര്.എഫ്.എയുടേയോ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് ഔദ്യോഗിക എയര്‍ലൈനായ എയര്‍ അറേബ്യ അറിയിച്ചു.
അതേസമയം, അബൂദബി, അല്‍ഐന്‍ വിസക്കാര്‍ക്ക് ഐ.സി.എയുടെ അനുമതി തേടേണ്ടിവരും. മറ്റ് ആറ് എമിറേറ്റിലുള്ളവര്‍ക്ക് അനുമതി തേടാതെ ഷാര്‍ജയില്‍ വിമാനമിറങ്ങാം. നേരത്തെ ഷാര്‍ജയില്‍ എത്തുന്ന ദുബൈ വിസക്കാര്‍ക്ക് ജി.ഡി.ആര്.എഫ്.എയുടെയും മറ്റ് എമിറേറ്റുകളിലെ വിസക്കാര്‍ക്ക് ഐ.സി.എയുടെയും അനുമതി നിര്‍ബന്ധമായിരുന്നു. ഇതാണ് ഒഴിവാക്കിയത്.