Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment

എന്നെ ഓർക്കുമ്പോഴേക്കും പ്രേക്ഷകർക്ക് ആ ‘കഥാപാത്രം’ ഓർമ്മ വരണം:സെന്തിൽ കൃഷ്ണ

Web Desk by Web Desk
Dec 15, 2021, 10:06 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നടന്‍ സെന്തില്‍ കൃഷ്ണയുടെ സിനിമാ ജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായതും മികച്ചതുമായ കഥാപാത്രമാണ് ഉടുമ്പിലെ ‘സിമിട്ട് അനി’.പ്രണയവും ഇമോഷനും എല്ലാം ചേര്‍ന്ന് പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കപ്പുറം നില്‍ക്കുന്ന പ്രമേയമാണ് എന്നതാണ് മറ്റ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്ന് ഉടുമ്ബിനെ വ്യത്യസ്തമാക്കുന്നത്. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ വിശേഷങ്ങളും സിമിട്ട് അനിയെ കുറിച്ചുള്ള വിശേഷങ്ങളും പങ്കുവെക്കുകയാണ് നടന്‍ സെന്തില്‍ കൃഷ്ണ.

“ചെയ്യുന്ന കഥാപാത്രമേതായാലും അവയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണമെന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെയും, വൈറസിലെയും വേഷങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇനി ഒരു നായക വേഷം ചെയ്യുകയാണെങ്കില്‍ അതിലെന്തെങ്കിലും ഒരു പുതുമ വേണമെന്ന് അത്രയും ആഗ്രഹവുമുണ്ടായിരുന്നു. അങ്ങനെ കാത്തിരുന്നു കിട്ടിയതാണ് ഉടുമ്ബിലെ സിമിട്ട് അനി.

ഇതൊരു നടന്ന കഥയാണ്. തിരക്കഥാകൃത്തുക്കളിലൊരാളുടെ കുട്ടുകാരന്‍റെ ജീവിതമാണ്. അതിനെ സിനിമയ്ക്ക് വേണ്ടി മാറ്റുകയായിരുന്നുവെന്നുമാത്രം. എഴുത്തുകാരായ അനീഷും ശ്രീജിത്തും കഥ പറഞ്ഞപ്പോള്‍ത്തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ഒരുപാട് പെര്‍ഫോം ചെയ്യാനുള്ള കാരക്ടറായിരുന്നു അനി. ഒരു പാവംപിടിച്ച കാരക്ടറല്ല, ഒരു ലോക്കല്‍ ഗുണ്ട.

simit ani udumb

ആ ഗുണ്ട കടന്നുപോകുന്ന ചില മാനസിക സംഘര്‍ഷങ്ങളിലൂടെയാണ്. ഞാനെന്ന നടന് പെര്‍ഫോം ചെയ്യാനുള്ള ഒരു സ്പേസ് അതിലുണ്ട്. അതുകൊണ്ടാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്. സിമിട്ട് അനിക്ക് പ്രത്യേക ബോഡി ലാംഗേജ് ആണ്.. ആറ്റിറ്റ്യൂഡ് ആണ്.. വര്‍ക്ക് ഔട്ട് ചെയ്ത് നാലഞ്ച് കിലോ കുറച്ചാണ് സിമിട്ട് അനിയായി മാറിയത് പോലും.”

ചിത്രത്തിന്‍റെ സംവിധായകനായ കണ്ണന്‍ താമരക്കുളവും തിരക്കഥാകൃത്തുകളും കഥാപാത്രത്തെ കുറിച്ച്‌ കൃത്യമായ ചിത്രം തന്നിരുന്നു. പിന്നെ ഞാനാ കഥാപാത്രത്തെ മനസ്സിലിട്ടു കൊണ്ടുനടന്നു.. ചുറ്റുമുള്ള മനുഷ്യരെ നിരീക്ഷിച്ചു.. അതിന് ശേഷം നമ്മുടേതായ ചില മാനറിസങ്ങളും ആറ്റിറ്റ്യൂഡും സിമിട്ട് അനിക്ക് കൊണ്ടുവരികയായിരുന്നു. ആ ഒരു സ്വാതന്ത്ര്യവും, വേണ്ട തിരുത്തലുകളും നല്‍കി സംവിധായകനും തിരക്കഥാകൃത്തുക്കളും കൂടെ നിന്നു.

നല്ലൊരു കഥാപാത്രത്തിനായി തന്നെയാണ് ഞാനെപ്പോഴും കാത്തിരിക്കാറുള്ളത്. ഞാനെന്ന നടന് ചെയ്യാനെന്തെങ്കിലും ഉള്ള കഥാപാത്രമാകണം. നമുക്ക് ആസ്വദിച്ച്‌ ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ കിട്ടണമെന്നേ ആഗ്രഹിച്ചിട്ടുള്ളൂ, അത് ഓരോന്നും വ്യത്യസ്തമാകണമെന്നും. എന്‍റെ പത്ത് സിനിമകള്‍ എടുത്തുവെച്ചാല്‍ ആ പത്തിലും എന്‍റെ കഥാപാത്രങ്ങള്‍ വ്യത്യസ്തമായിരിക്കണം. എന്‍റെ ഒരു ഫോട്ടോ കണ്ടാല്‍ പോലും അത് ഞാന്‍ ഇന്ന സിനിമയില്‍ ചെയ്ത കഥാപാത്രമാണ് എന്ന് പ്രേക്ഷകര്‍ തിരിച്ചറിയണം എന്നാണ് ഞാനാഗ്രഹിക്കുന്നത്.

ReadAlso:

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ഓവർസീസ് അവകാശം സ്വന്തമാക്കി ദി പ്ലോട്ട് പിക്ചേഴ്സ്

‘ആലി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി: ചിത്രം ഓഗസ്റ്റ് 14ന് മൂന്നുഭഷകളില്‍ എത്തും

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ: സെപ്റ്റംബർ പതിനൊന്നിന്

ഒപ്പം നിന്നതിന്റെ അഭിമാനം: ജന്തര്‍ മന്തറിലെ സമരത്തെ പിന്തുണച്ച് അപ്പാനി ശരതിന്റെ തെരുവുനാടകം ശ്രദ്ധേയമായത്

പൃഥിരാജ് സുകുമാരൻ – വൈശാഖ് -ജീനു ഏബ്രഹാം ടീമിൻ്റെ  “ഖലീഫ ” ആഗസ്റ്റ് 20ന് റിലീസ്

ഏത് കഥാപാത്രവും അയാള്‍ക്ക് വഴങ്ങുമ്ബോഴാണ് അയാളൊരു മികച്ച നടനാകുന്നത്. അതായത് ഒരു ആക്ടര്‍ എന്നാല്‍ വെള്ളംപോലെയാകണം. പരന്ന പാത്രത്തിലാകുമ്ബോള്‍ ആ ആകൃതി. കുപ്പിയിലാകുമ്ബോള്‍ ആ ആകൃതി. ഫ്ലെക്സിബിളായിട്ട് എല്ലാ കഥാപാത്രവും ചെയ്യാന്‍ ഒരു ആക്ടര്‍ക്ക് കഴിയണം.. ഒരു കഥാപാത്രം നമ്മളെ തേടി വന്നാല്‍ അത് ചെയ്യാന്‍ നമ്മള്‍ ശ്രമിക്കുക. വിജയിക്കുമോ, പരാജയപ്പെടുമോ എന്നത് പിന്നെ വരുന്ന കാര്യമാണ്.. അവസരങ്ങള്‍ വളരെ അപൂര്‍വമായേ നമ്മളെ തേടി വരികയുള്ളൂ. വരുന്ന അവസരങ്ങളെ ഏറ്റെടുക്കുക. വിജയിപ്പിക്കാന്‍ ശ്രമിക്കുക, അതിനായി കഠിനാധ്വാനം ചെയ്യുക. പറ്റില്ലെന്ന് പറഞ്ഞ് തള്ളിക്കളയാതിരിക്കുക.

ഫസ്റ്റ് ഷോ തന്നെ തീയേറ്ററില്‍ പ്രേക്ഷകര്‍ക്കൊപ്പമിരുന്നാണ് ഞാന്‍ കണ്ടത്. നെഗറ്റീവ് ഷേഡുള്ള എന്‍റെ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. സിമിട്ട് അനിയെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തെ അവര്‍ സ്വീകരിച്ചു. ഈ കാരക്ടര്‍ നെഗറ്റീവ് ആണെങ്കിലും അയാളില്‍ ഒരു പോസിറ്റീവ് ഉണ്ട്. തീയേറ്ററില്‍ എന്‍റെ ചില സീനിന് പ്രേക്ഷകര്‍ തന്ന കയ്യടി ശരിക്കും എനിക്ക് നല്ല ഊര്‍ജമാണ് നല്‍കിയത്.

പുതിയ പ്രൊജെക്ടുകളും ലിസ്റ്റിലുണ്ട്, രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, തുറമുഖവും. രണ്ടിലും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഒന്നിലൊരു ഇന്‍വെസ്റ്റിഗേഷന്‍ ടീമിലുള്ള പൊലീസ് വേഷമാണ്. മരട് പ്രമേയമായിവരുന്ന വിധിയിലും നല്ലൊരു വേഷമാണ്. പിന്നെ പത്തൊമ്പതാം നൂറ്റാണ്ട്, പുള്ളി, ഇടി മഴ കാറ്റ് അങ്ങനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി വേഷങ്ങള്‍ പുറത്തുവരാനുണ്ട്.”

Latest News

നീറ്റ് സമരം: വിദ്യാർഥികൾക്കെതിരായ വിവാദ പരാമർശത്തിൽ ടി.ജി. മോഹൻദാസിനെതിരെ അന്വേഷണം

വന്ദേഭാരതിൽ  പരിപ്പുവടയ്ക്കുള്ളിൽ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്

അധ്യാപികമാർക്കു പിന്നിൽ വലിയ ശൃംഖല, ഇനിയും അറസ്റ്റുണ്ടാകും; അന്വേഷണത്തിന് എസ്ഐടി

മിൽമയുടെ ശബരിമല നെയ് വിൽപ്പനയിൽ വൻ ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ

പശ്ചിമേഷ്യയില്‍ വീണ്ടും അശാന്തി; ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies