കൊച്ചി: കൊച്ചി മെട്രോ വന്‍നഷ്ടത്തിലേക്ക്. 5000 കോടി ചെലവഴിച്ച് പൂര്‍ത്തിയാക്കിയ മെട്രോ നാല് വര്‍ഷം കൊണ്ട് 1092 കോടി രൂപയുടെ നഷ്ടത്തിലാണ് സര്‍വിസ് നടത്തുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്.ഓരോ വര്‍ഷം പിന്നിടുമ്പോഴും നഷ്ടത്തിെന്‍റ കണക്ക് കുത്തനെ വര്‍ധിക്കുകയാണ്. 2017ല്‍ നിന്ന് 2021 ലെത്തുമ്പോള്‍ നഷ്ടം ഇരട്ടിയായി വര്‍ധിച്ചു.
2017 -18 സാമ്പത്തിക വര്‍ഷം 167 കോടി രൂപയാണ് മെട്രോയുടെ നഷ്ടം. 2018- 2019 ല്‍ അത് 281 കോടി രൂപയായി. 2019 -2020 ല്‍ നഷ്ടം 300 കോടി കടന്നു, 310 കോടി രൂപയാണ് 2019 ലെ നഷ്ടം. 2020 – 2021 ല്‍ 334 കോടി രൂപയാണ് കണക്കുകള്‍ പ്രകാരം നഷ്ടം. വിവരാവകാശ പ്രവര്‍ത്തകനായ സി.എസ്. ഷാനവാസിന് ലഭിച്ച രേഖകളിലാണ് നഷ്ടക്കണക്കുകള്‍ ഉള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തുല്യ ഓഹരി പങ്കാളിത്തമുള്ള പദ്ധതിയുടെ എസ്റ്റിമേറ്റ് തുക 5181.79 കോടി രൂപയാണ്. 2015 ല്‍ പ്രതിദിനം 3.8 ലക്ഷം യാത്രക്കാര്‍ മെട്രോയിലെത്തുമെന്നായിരുന്നു അവകാശ വാദം. 2020 ല്‍ അത് 4.6 ലക്ഷമായി ഉയരുമെന്നുമായിരുന്നു ഡീറ്റെയില്‍ പ്രോജക്‌ട് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. സര്‍വിസ് തുടങ്ങി നാല് വര്‍ഷം പിന്നിട്ടിട്ടും ഒരു ദിവസം പോലും പ്രതീക്ഷിച്ചതിന്റെ പകുതി യാത്രക്കാര്‍ മെട്രോയില്‍ സഞ്ചരിച്ചിട്ടില്ല.

















