ന്യൂഡല്‍ഹി: ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നന്നവർ നിർബന്ധമായും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് വ്യോമയാന മന്ത്രാലയം. രാജ്യത്ത് ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ബംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് പരിശോധനയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യേണ്ടത്. ഡിസംബർ 20 മുതൽ ഉത്തരവ് ബാധകമെന്ന് അധികൃതർ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈ റിസ്‌ക് രാജ്യങ്ങൾ
യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക
ബ്രസീൽ
ബംഗ്ലാദേശ്
ബോട്‌സ്വാന
ചൈന
മൗറീഷ്യസ്
ന്യുസീലൻഡ്
സിംബാവേ
സിംഗപ്പൂർ
ഹോങ്ങ് കോങ്ങ്
ഇസ്രായേൽ
















