നവാഗതനായ നിഷാന്ത് സാറ്റുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന് ഒരുക്കമായി.കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന റൊമാന്‍റ്റിക് ത്രില്ലര്‍ ചിത്രത്തില്‍ ആസിഫ് അലിക്ക് ഒപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളും അണിനിരക്കുന്നുണ്ട്. നമിത പ്രമോദ് ആണ് ചിത്രത്തിലെ നായിക.
തിരുവനന്തപുരത്തെ ഹോട്ടല്‍ ഹൈസിന്തില്‍ വെച്ചാണ് ചിത്രത്തിന്റെ പൂജ നടന്നത്. തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സൈജു കുറുപ്പ്, രഞ്ജി പണിക്കര്‍, ആന്‍സണ്‍ പോള്‍, ജൂവല്‍ മേരി, ഹന്ന റെജി കോശി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം മലയാളത്തിലെ ചില പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
ലുമിനാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് അമ്ബാട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തില്‍ ഒരുപിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ഷാഫിയുടെ ശിഷ്യനാണ് സംവിധായകന്‍ നിഷാന്ത് സാറ്റു.

സംവിധായകരായ സന്തോഷ് ശിവന്‍, അമല്‍ നീരദ് എന്നിവരുടേതടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അസ്സോസിയേറ്റ് ഡയറക്ടറായും നിഷാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.സുനോജ് വേലായുധനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് നവാഗതനായ മിഥുന്‍ അശോകന്‍ ഈണം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- നമിത് ആര്‍., വണ്‍ ടു ത്രീ ഫ്രെയിംസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജാവേദ് ചെമ്ബ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ജോമന്‍ ജോഷി തിട്ടയില്‍, ആര്‍ട്ട്- അഖില്‍ രാജ് ചിറയില്‍, മേക്കപ്പ്- റോണി വെള്ളതൂവല്‍, വസ്ത്രലങ്കാരം- വിപിന്‍ ദാസ്, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, സ്റ്റില്‍സ്-ശാലു പേയാട്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷിബു പന്തലക്കോട്, ഷിനേജ് കൊയിലാണ്ടി, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
















