തിരുവനന്തപുരം: മുസ്ലിം സമുദായത്തിൽ കുഴപ്പങ്ങൾ ഉണ്ടാക്കാൻ ലീഗ് ശ്രമിക്കുന്നുവെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. എല്ലാ മുസ്ലിംങ്ങളും ലീഗല്ലെന്ന് മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് സ്വത്തുക്കൾ കൈമാറ്റം ചെയ്തത് മുസ്ലിം ലീഗിൻ്റെ ഒത്താശയോടെയാണെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയ പ്രചാരകരായി ലീഗ് മാറുന്നുവെന്നും സമാധാനം ആഗ്രഹിക്കുന്ന അണികളെ തീവ്രവാദികള്‍ക്ക് എറിഞ്ഞുകൊടുക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

















