പാലക്കാട്: പാലക്കാട് പാളയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. യൂത്ത് കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ പാളയം വീട്ടിൽ ശിവനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം ബിജെപി ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് സുരക്ഷാ ശക്തമാക്കി. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു.

















