ശബരിമല: ശബരിമല സന്നിധാനത്ത് (Sabarimala) രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കാന്‍ തീരുമാനം. സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപത്തിന് മുകളിലത്തെ നിലയില്‍ അയ്യായിരം പേര്‍ക്ക് വിരിവക്കാനുള്ള സൗകര്യമാണ് തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി അടഞ്ഞ് കിടന്ന ഹാളിലെ സൗകര്യങ്ങള്‍ റവന്യൂ പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് കണ്ട് വിലയിരുത്തി.
സന്നിധാനത്ത് അപ്പം അരവണ പ്രസാദങ്ങള്‍ വിതരണം ചെയ്യുന്ന കൗണ്ടറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ നാല് മണിമുതല്‍ രാത്രി പതിനൊന്നര മണിവരെ പ്രവര്‍ത്തിക്കും. പ്രസാദങ്ങളുടെ ഉത്പാദനവും കൂട്ടി. ദിനംപ്രതി ഒന്നരലക്ഷം ടിന്‍ അരവണയാണ് ഇപ്പോള്‍ തയ്യാറാക്കുന്നത്.വരം ദിവസങ്ങളില്‍ ഇനിയും കൂട്ടാനാണ് ദേവസ്വംബോര്‍ഡിന്‍റെ തീരുമാനം. ശബരിമലയിലെ നടവരവ് 43 കോടി രൂപകഴിഞ്ഞു അരവണയുടെ വിറ്റ് വരവ് 16കോടിയും കാണിക്ക ഇനത്തില 17കോടിരൂപയുമാണ് ലഭിച്ചത്.

















