ആലപ്പുഴ: ആലപ്പുഴയില്‍ ഭര്‍ത്താവിന്‍റെ മര്‍ദനത്തിനിരയായ യുവതി മരിച്ചു. പുന്നപ്ര വടക്ക് വെളിയില്‍ അന്നമ്മ (35) ആണ് മരിച്ചത്. ഭര്‍ത്താവ് യേശുദാസനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് മരണം സംഭവിച്ചത്.
ഇന്നലെയാണ് പുന്നപ്ര വടക്കുപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് വെളിയില്‍ അന്നമ്മയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദനമേറ്റത്. മദ്യപിച്ചെത്തിയ ഭര്‍ത്താവ് അന്നമ്മയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഗുരുതര പരിക്കേറ്റ അന്നമ്മയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണംസംഭവിക്കുകയായിരുന്നു.
അന്നമ്മയും ഭര്‍ത്താവുമായി നാളുകളായി വഴക്കുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മരണകാരണം സംബന്ധിച്ച് വ്യക്തത വരണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണമെന്ന് പൊലീസ് പറഞ്ഞു.

















