കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടൻ സൈനുദ്ദീന്റെ മകനും നടനുമായ സിനിൽ സൈനുദ്ദീൻ വിവാഹിതനായി. ഹുസൈനയാണ് വധു.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്തസുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സിനിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
‘റ്റു ലെറ്റ് അമ്പാടി ടാക്കീസ്’ എന്ന ചിത്രത്തിലൂടെയാണ് സിനിൽ അഭിനയരംഗത്തെത്തുന്നത്. ഷെയ്ൻ നിഗം നായകനായെത്തിയ പറവ എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധ നേടിക്കൊടുത്തു.
കോണ്ടസ,ജോസഫ്, ഹാപ്പി സർദാർ തുടങ്ങിയവയാണ് സിനിൽ അഭിനയിച്ച ചിത്രങ്ങൾ.
സിനിൽ നിരവധി വേദികളിൽ താരങ്ങളുടെ രൂപവും ശബ്‍ദവും ഒക്കെ അനുകരിച്ച് ശ്രദ്ധേയനായിട്ടുണ്ട്. എക്കാലത്തേക്കുമായുള്ള തുടക്കം എന്ന് കുറിച്ചുകൊണ്ട് സിനിൽ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങൾ സിനിലിനും ഹുസൈനയ്ക്കും വിവാഹമംഗളാശംസകളുമായി എത്തിയിട്ടുമുണ്ട്.
















