തുറവൂര്‍ : 10 ലിറ്റര്‍ ചാരായവുമായി കോതമംഗലം സ്വദേശികളായ മൂന്നു യുവാക്കള്‍ പിടിയില്‍ . കോതമംഗലം കുട്ടംപുഴ മണികണ്ഠന്‍ചാല്‍ താന്നിക്കല്‍ അനന്തു സജീവന്‍, പുന്നത്താനത്ത് കുന്നേള്‍ ജോസ് ഷിനി, വെള്ളാരംകുത്ത് നെല്ലിപ്ലാക്കല്‍ രഞ്ജിത്ത് എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.
ക്രിസ്മസ്, പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനും അധികൃതര്‍ പിടികൂടി. എഴുപുന്ന കോങ്കേരിപ്പാലത്തിനു സമീപം ശനിയാഴ്ച രാത്രി 11-നാണ് കുത്തിയതോട് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു.
















