കൊച്ചി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മോൻസന്‍റെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടി എറണാകുളം പോക്സോ കോടതി ഉത്തരവായി. കഴിഞ്ഞ ദിവസമാണ് റിമാൻഡ് കാലാവധി കഴിഞ്ഞതിനെ തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിയിൽ അധിക റിമാന്റിനായി അപേക്ഷ നൽകിയത്.
നിലവിൽ പത്തോളം കേസ്സുകൾ മോൻസി നെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എല്ലാ കേസുകളും അന്വേഷണ ഘട്ടത്തിലാണ്.
ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘമാണ് നിലവിൽ മോൻസനെതിരെയുള്ള കേസ്സുകൾ അന്വേഷിക്കുന്നത്.

















