തിരുവനന്തപുരം: കേരളത്തിൽ ആദ്യ ഒമിക്രോൺ കേസ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.ആറാം തിയതി കൊച്ചിയിലെത്തിയ ആൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇയാൾ വന്ന വിമാനത്തിലുണ്ടായിരുന്ന സഹയാത്രികരെ വിവരം അറിയിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചയാളുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.

















