മലയാളികളുടെ പ്രിയ നടന്‍ ഫഹദ് ഫാസില്‍ ആദ്യമായി തെലുങ്കില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘പുഷ്പ’. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ആണ് നായകനായെത്തുന്നത്.വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. മൊട്ടയടിച്ച ലുക്കില്‍ ഗംഭീരമേക്കോവറിലാണ് ട്രെയിലറില്‍ താരത്തെ കാണിച്ചിരിക്കുന്നത്. ഇപ്പോഴിതാ, രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ് എന്ന് നായകന്‍ അല്ലു അര്‍ജുന്‍ പറയുന്നു.
‘ഫഹദ് ഒരു അസാമാന്യ നടനാണ്. ഇതൊരു സാധാരണ വില്ലന്‍ വേഷമല്ല. അതു കൊണ്ട് തന്നെ ഒരു മികച്ച നടനെ ആ വേഷം ചെയ്യുന്നതിന് ആവശ്യമായിരുന്നു. ഫഹദിനെ പോലെ സ്റ്റാര്‍ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഞങ്ങളും തേടിയിരുന്നത്. കഥാപാത്രത്തെക്കുറിച്ച് ഫഹദിനോടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിനതു ഇഷ്ടമായി, ചെയ്യാമെന്നു സമ്മതിച്ചു. ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നു. അദ്ദേഹത്തിന്റെ മിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്, അവയിലെ പ്രകടനങ്ങളും ആസ്വദിച്ചിട്ടുണ്ട്. ഫഹദ് അഭിനയിക്കുന്നത് നേരില്‍ കാണാന്‍ സാധിച്ചത് സന്തോഷകരമായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഫഹദ്’, അല്ലു അര്‍ജുന്‍ പറഞ്ഞു.
ഫഹദിനെ പോലെ സ്റ്റാര്‍ വാല്യുവും ഒപ്പം അഭിനയമികവുമുള്ള ഒരാളെയാണ് ഈ സിനിമയിലെ വില്ലന്‍ വേഷത്തിനായി തങ്ങള്‍ തേടി നടന്നതെന്നും ഫഹദിനോട് കഥപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഇഷ്ടമായെന്നും അല്ലു അര്‍ജുന്‍ പറയുന്നു. ഫഹദിനൊപ്പം അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ച് മികച്ച അനുഭവമായിരുന്നുവെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കുന്നു. തനിക്കും സംവിധായകനും മറ്റു അണിയറപ്രര്‍ത്തകര്‍ക്കും അദ്ദേഹത്തോട് ആദരവാണ് തോന്നിയതെന്നും താരം പറഞ്ഞു.
















