പ്രശസ്ത സംവിധായകന്‍ വി.കെ പ്രകാശ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഒരുത്തീ’. സിനിമയുടെ ആദ്യ പോസ്റ്റര്‍ ഇന്നലെ റിലീസ് ചെയ്തു.നവ്യ നായര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിനായകനും പ്രധാന കഥാപാത്രമായി എത്തും.
മലയാള സിനിമയിലേക്ക് എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ആണ് നവ്യ എത്തുന്ന ചിത്രമാണ് ഒരുത്തി.ഒരു വീട്ടമ്മയുടെ അതിജീവനകഥയാണ് ചിത്രം പറയുന്നത്. രാധാമണി എന്ന വീട്ടമ്മയായിട്ടാണ് നവ്യ ചിത്രത്തില്‍.
രാധാമണിയുടെ ജീവിതത്തില്‍ ആകസ്മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെചുറ്റിപ്പറ്റിയുള്ള കഥയുമാണ് ചിത്രം പറയുന്നത്. സൈജു കുറുപ്പ് ആണ് ചിത്രത്തിലെ മറ്റൊരു താരം. കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്.
















