കെന്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ 50 പേരെങ്കിലും മരിച്ചതായി ഗവർണർ ആൻഡി ബെഷ്യറെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കെന്റക്കിയിലെ ഗ്രേവ്സ് കൗണ്ടിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. മെയ്ഫീൽഡിലും ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ചെന്നും ഇതിന് മുമ്പെങ്ങും ഇതുപോലെ ഒരു പ്രതിസന്ധി നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർകൻസസിൽ കെട്ടിടത്തിന്റെ മേൽക്കൂര ഇടിഞ്ഞു വീണു ആളുകൾ മരിച്ചതായും ഇല്ലിനോയിസിൽ ആമസോണിന്റെ ഗോഡൗൺ തകർന്ന് ആളുകൾ അകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഗോഡൗണിന് അകത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങിയ രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റ് ശക്തമായ നാഷനശ്ടങ്ങൾ ഉണ്ടാക്കിയതായാണ് വിവരം.
















