കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരനെതിരെ (Police) നടപടി. അൽപം പോലും ദയ കാണിക്കാതെ യുവാവിനെ വടി വച്ച് മർദ്ദിച്ച ഉത്തർ പ്രദേശ് (Uttar Pradesh) പൊലീസ് ഇൻസ്പെക്ടർ വിനോദ് കുമാർ മിശ്രയാണ് സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. കുഞ്ഞിനെ പിടിച്ച് നിൽക്കുന്ന യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന (Police violence) പൊലീസുകാരൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി. അടിക്കരുതെന്നും കുഞ്ഞിന് അടിയേറ്റ് അപകടമുണ്ടാവുമെന്നും പൊലീസുകാരനോട് കേഴുന്ന യുവാവിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഓടി മാറാൻ ശ്രമിക്കുന്ന യുവാവിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനും പൊലീസുകാർ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. രൂക്ഷ വിമർശനത്തോടെയാണ് ബിജെപി നേതാവ് വരുൺ ഗാന്ധി അടക്കമുള്ളവർ വീഡിയോ പങ്കുവച്ചത്. ഭയം നിറഞ്ഞ് ജീവിക്കുന്ന സമൂഹം മികച്ച ഭരണത്തിൻറെ അടയാളമല്ലെന്ന് രൂക്ഷമായി വിമർശനത്തോടെയാണ് വരുൺ ഗാന്ധി വീഡിയോ പങ്കുവച്ചത്. കാൺപൂർ സോണിലെ ഇൻസ്പെക്ടറായ വിനോദ് മിശ്രയെ സസ്പെൻഡ് ചെയ്തതായി പൊലീസ് അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ ശല്യമുണ്ടാക്കിയതിന് അറസ്റ്റ് ചെയ്തയാളെ കൊണ്ടുപോകുമ്പോൾ ചോദ്യം ചെയ്തതിനായിരുന്നു പൊലീസിൻറെ ക്രൂരമർദ്ദനം. സാധാരണക്കാരനും നീതി ലഭിക്കണമെന്ന വിവിധ രാഷ്ട്രീയ കക്ഷികൾ അടക്കം വിമർശനമുയർത്തിയതോടെ ഉത്തർ പ്രദേശ് പൊലീസ് പ്രതിരോധത്തിലായിരുന്നു.
ആശുപത്രിയിലെ അറ്റകുറ്റ പണികൾക്കിടെ രോഗികൾക്ക് ശല്യമാകുന്ന രീതിയിൽ പൊടിയും മറ്റും ഉയർന്നതോടെയാണ് യുവാവ് ആശുപത്രി അധികൃതരോട് കയർത്തത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതർ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് ആശുപത്രിയിലെത്തിയതിന് പിന്നാലെ ലാത്തി ചാർജ്ജ് നടത്തുകയും ചെയ്തിരുന്നു. രോഗികളുമായി ആശുപത്രി ജീവനക്കാർക്ക് പ്രശ്നമുണ്ടായിരുന്നതായി പൊലീസുകാർ സംഭവത്തേക്കുറിച്ച് പറയുന്നത്.
सशक्त कानून व्यवस्था वो है जहां कमजोर से कमजोर व्यक्ति को न्याय मिल सके।
यह नहीं कि न्याय मांगने वालों को न्याय के स्थान पर इस बर्बरता का सामना करना पड़े,यह बहुत कष्टदायक है।भयभीत समाज कानून के राज का उदाहरण नहीं है।
सशक्त कानून व्यवस्था वो है जहां कानून का भय हो,पुलिस का नहीं। pic.twitter.com/xoseGpWzZH
— Varun Gandhi (@varungandhi80) December 10, 2021
















