ന്യൂഡൽഹി: കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച 13 പേരുടേയും മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിച്ചു. സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സേനാമേധാവിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഉൾപ്പെടെയുള്ളവർ അന്തിമോപചാരമർപ്പിച്ചു. ചടങ്ങുകൾക്ക് ശേഷം മൃതദേഹം സേനയുടെ ആശുപത്രിയിലേക്ക് മാറ്റി.
8.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും സൈനിക മേധാവിമാരടക്കമുള്ളവരും ആദരവ് അർപ്പിച്ചു.
#WATCH PM Narendra Modi leads the nation in paying tribute to CDS General Bipin Rawat, his wife Madhulika Rawat and other 11 Armed Forces personnel who lost their lives in the military chopper crash yesterday pic.twitter.com/6FvYSyJ1g6
— ANI (@ANI) December 9, 2021
നാലു പേരുടെ മൃതദേഹമാണ് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കിയുള്ളവരുടേത് തിരിച്ചറിയാനുണ്ട്. അവരുടെ ബന്ധുക്കളോട് ഡൽഹിയിലെത്താൻ സർക്കാർ ആവശ്യപ്പെടുകയും അതിനുള്ള സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്തിട്ടുണ്ട്. അടയാളങ്ങൾ നോക്കി അവർക്ക് തിരിച്ചറിയാനായിട്ടില്ലെങ്കിൽ ഡിഎൻഎ പരിശോധന നടത്തും.
നാളെ കാലത്ത് റാവത്തിന്റെയും ഭാര്യയുടെ മൃതദേഹം ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് ഡൽഹി ബ്രാർ സ്‌ക്വയറിൽ സംസ്‌കാരം നടക്കും. ബ്രിഗേഡിയർ എൽഎസ് ലിഡ്ഡറിന്റെ മൃതദേഹം 9.30 ന് ഡൽഹിയിൽ സംസ്‌കരിക്കും. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് സുലൂരിലെ വ്യോമ കേന്ദ്രത്തിലെത്തിച്ച മൃതദേഹം ഡൽഹിയിലേക്ക് കൊണ്ടുവരികയായിരുന്നു.
അതേസമയം അപകടത്തിൽ പരിക്കേറ്റ ക്യാപ്റ്റൻ വരുൺ സിങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. നേരത്തെ സുലൂരിലും പരിസരത്തും വിലാപ യാത്രയെത്തിയപ്പോൾ പുഷ്പവൃഷ്ടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചു. നൂറുകണക്കിന് പേർ ആദരാജ്ഞലികളർപ്പിച്ചു. കോയമ്പത്തൂർ സേലം ഹൈവേയിൽ ജനങ്ങൾ തിങ്ങിനിറഞ്ഞിരുന്നു. വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടുവെങ്കിലും പെട്ടെന്ന് പരിഹരിച്ച് യാത്ര തുടർന്നു. ആംബുലൻസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലർക്ക് സാരമായ പരിക്കുണ്ട്.
















